കോട്ടയം: ഓട്ടോറിക്ഷയില്‍ കാറിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. മല്ലപ്പള്ളി കോട്ടാങ്കല്‍ ചിത്രാലയത്തില്‍ സി.എന്‍. ദേവരാജന്‍ (64) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാലോടെ മണര്‍കാട് നാലുമണിക്കാറ്റിലായിരുന്നു അപകടം.
മല്ലപ്പള്ളിയില്‍നിന്നു കാരിത്താസ് ആശുപത്രിയിലേക്കു പോകുകയായിരുന്നു ദേവരാജന്‍. ഇദ്ദേഹത്തിന്റെ അയല്‍വാസികളായ കുടുംബവുമായാണ് ആശുപത്രിയിലേക്കു പോയത്. ഈ സമയം ഇതേ ദിശയില്‍ തന്നെ എത്തിയ കാര്‍ ഓട്ടോറിക്ഷയില്‍ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ റോഡിലേക്ക് മറിഞ്ഞു. നാട്ടുകാര്‍ ചേര്‍ന്ന് ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കേ മരണം സംഭവിക്കുകയായിരുന്നു.
മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പില്‍. ഭാര്യ: ബിന്ദു. മക്കള്‍: അഖിലേഷ്, അരുണേഖ, ഐശ്വര്യ.